newsroom@amcainnews.com

അനിശ്ചിതത്വത്തിന് വിരാമം: താൽക്കാലിക കരാർ അംഗീകരിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

കാനഡ പോസ്റ്റും ജീവനക്കാരുടെ യൂണിയനും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾക്കും പണിമുടക്കുകൾക്കും ഒടുവിൽ പരിഹാരമായി. ജീവനക്കാർക്കായി കാനഡ പോസ്റ്റ് അവതരിപ്പിച്ച പുതിയ താൽക്കാലിക കരാർ ജീവനക്കാർ അംഗീകരിച്ചു. ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) നടത്തിയ വോട്ടെടുപ്പിൽ 85.9 ശതമാനം പേരും കരാറിനെ അനുകൂലിച്ചതോടെയാണ് ദീർഘകാലമായി തുടർന്നുവന്ന അനിശ്ചിതത്വത്തിന് വിരാമമായത്. ഏപ്രിൽ 20 മുതൽ മേയ് 30 വരെയായിരുന്നു ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് നടന്നത്.

എന്നാൽ പുതിയ കരാർ പ്രകാരം ആദ്യവർഷം 6.5 ശതമാനവും രണ്ടാം വർഷം 3 ശതമാനവും ശമ്പള വർധനവ് ജീവനക്കാർക്ക് ലഭിക്കും. കൂടാതെ മൂന്നാം വർഷം മുതൽ അഞ്ചാം വർഷം വരെ പണപ്പെരുപ്പ നിരക്കിന് അനുസരിച്ചുള്ള വേതന വർധനവും വാരാന്ത്യ പാർസൽ വിതരണ സംവിധാനവും കരാറിന്റെ ഭാഗമാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ചർച്ചകൾക്കൊടുവിലാണ് ഈ നേട്ടമെന്ന് യൂണിയൻ ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൺ വ്യക്തമാക്കി. ശമ്പള വർധനവ്, തപാൽ സേവനങ്ങളിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവയെച്ചൊല്ലി കാനഡ പോസ്റ്റും യൂണിയനും തമ്മിൽ ദീർഘനാളായി ചർച്ചകൾ നടന്നു വരികയായിരുന്നു. ഇതിനിടെ തൊഴിലാളികൾ പലതവണ രാജ്യവ്യാപകമായി സമരരംഗത്തിറങ്ങുകയും ചെയ്തു.

You might also like

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

ആറ് റൈഡിങ്ങുകളിൽ ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്: മാർക്ക് കാർണി

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Top Picks for You
Top Picks for You