newsroom@amcainnews.com

ടൊറൻ്റോയിൽ കാണാതായ 14 വയസ്സുകാരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം; വിവരം നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം

ടൊറൻ്റോയിൽ നിന്ന് കാണാതായ പതിനാലുകാരി എസ്തറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഒമ്പത് ദിവസം മുമ്പ് മേയ് 16-ന് അർദ്ധരാത്രിക്ക് ശേഷം ടൊറൻ്റോയിലെ ബാതർസ്റ്റ് സ്ട്രീറ്റ്, ഹോട്ട്സ്പർ റോഡിലാണ് എസ്തറിനെ അവസാനമായി കണ്ടത്. കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ പ്രാദേശിക കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച തുകയാണ് ഇതെന്നും, അജ്ഞാതനായ ഒരു വ്യക്തി വഴിയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്നും എസ്തറിന്റെ കുടുംബ വക്താവ് അറിയിച്ചു.

ഓട്ടിസം (Spectrum) ബാധിച്ച കുട്ടിയായതിനാൽ തന്നെ എസ്തറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും എത്രയും വേഗം കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. അതേസമയം ദിവസങ്ങൾ പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിക്കാത്തതിനാൽ കടുത്ത ആശങ്കയിലും ഭയത്തിലുമാണ് കുടുംബമെന്ന് വക്താവായ മൗറീൻ ലെഷെം മാധ്യമങ്ങളോട് പറഞ്ഞു.

You might also like
UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You