newsroom@amcainnews.com

കുതിച്ചുയർന്ന് കാനഡയിൽ ബീഫ് വില: ബാർബിക്യു സീസണിൽ തിരിച്ച‌ടി

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കാനഡയിൽ ബീഫ് വില കുതിച്ചുയരുന്നു. ഇതോടെ വേനൽക്കാലത്ത് ബാർബിക്യു പ്രേമികളുടെ പോക്കറ്റ് കാലിയാകുമെന്നും ഉറപ്പായി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം 2021-ന് ശേഷം രാജ്യത്ത് ബീഫ് വിലയിൽ 62.6 ശതമാനത്തിന്റെ വൻ വർധനയാണ്‌  രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബീഫ് വിലയിൽ 12.5 ശതമാനം വർധനയുണ്ടായെന്ന്‌  ഏപ്രിലിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായി തുടരുന്ന കടുത്ത വരൾച്ച, കന്നുകാലിക്കൂട്ടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാനഡയിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ ഉള്ളത്. വില കുതിച്ചുയരുമ്പോഴും കാനഡക്കാർക്കിടയിൽ ബീഫിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബീഫിന്റെ ഡിമാൻഡിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും ആളുകൾ ഇപ്പോഴും ബീഫ്‌ പഴയതു പോലെ തന്നെ വാങ്ങുന്നുണ്ടെന്നും കാൽഗറിയിലെ ബോൺ ടൺ മീറ്റ് മാർക്കറ്റ് ഉടമ ഗ്രെഗ് കെല്ലർ പറയുന്നു. എങ്കിലും വിലക്കയറ്റം കാരണം ആളുകൾ റിബ് ഐ പോലുള്ള വിലകൂടിയ ഇറച്ചിക്ക് പകരം വിലകുറഞ്ഞ മറ്റ് ഭാഗങ്ങൾ വാങ്ങാൻ താത്‌പര്യം കാണിക്കുന്നുണ്ടെന്നും, ചിലർ ചിക്കൻ, പോർക്ക് തുടങ്ങിയ മറ്റു ഓപ്ഷനുകളിലേക്ക്‌ മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കന്നുകാലി വളർത്തൽ മേഖലയിൽ വർഷങ്ങൾക്ക്‌ ശേഷം നേരിയ പുരോഗതി ദൃശ്യമാകുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2018-ന് ശേഷം ആദ്യമായി കാനഡയിലെ കന്നുകാലികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ കന്നുകാലികളുടെ എണ്ണം 2.5 ശതമാനം വർദ്ധിച്ച് 11.1 ദശലക്ഷത്തിൽ എത്തിയിട്ടുണ്ട്. കോവിഡിന് മുൻപ് ഒരു പൗണ്ട് ഭാരമുള്ള  കന്നുകുട്ടിക്ക് 2.20 ഡോളർ മാത്രമായിരുന്ന വിപണി വില, ഇപ്പോൾ 7 ഡോളറായി ഉയർന്നിട്ടുണ്ട്. ഇത് കർഷകർക്ക് മികച്ച വരുമാനം നൽകുന്നുണ്ടെങ്കിലും, ഡീസൽ, വളം, കാലിത്തീറ്റ എന്നിവയുടെ വിലയിൽ 50 മുതൽ 60 ശതമാനം വരെ വർധനയുണ്ടായത്‌ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കന്നുകാലികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം വിപണിയിൽ ഉടനടി ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഒരു കന്നുകുട്ടി വളർന്ന് വിപണിയിൽ ഇറച്ചിയായി എത്താൻ രണ്ടര മുതൽ മൂന്ന് വർഷം വരെ സമയമെടുക്കും.

You might also like
NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Top Picks for You
Top Picks for You