newsroom@amcainnews.com

സുരക്ഷാ ആശങ്ക: സർക്കാർ ഓഫീസുകളിൽ ചൈനീസ് ഡ്രോണുകൾ നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ

സുരക്ഷാ ആശങ്കയെത്തുടർന്ന് പ്രവിശ്യാ സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സേനയിലും ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതും ഇനി പുതിയവ വാങ്ങുന്നതും നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ ഒരുങ്ങുന്നു. ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോരുമെന്ന ഭീതിയെ തുടർന്നാണ് ഫോർഡ് സർക്കാറിന്റെ ഈ തീരുമാനം. പോലീസ് സേനയും സുപ്രധാന പ്രവർത്തനങ്ങളിൽ ചൈനീസ് ഡ്രോണുകളുടെ ഉപയോഗം ഉടനടി നിരോധിച്ചതായും, മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് ഇവ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും പ്രവിശ്യാ സർക്കാർ വ്യക്തമാക്കി.

ചൈനയിലെ നിയമപ്രകാരം അവിടെയുള്ള കമ്പനികൾ ശേഖരിക്കുന്ന വിവരങ്ങൾ ചൈനീസ് സർക്കാരിന് കൈമാറാൻ ബാധ്യസ്ഥരാണ്. പൊലീസ് പ്രവർത്തനങ്ങൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, മറ്റ് സുരക്ഷാ നിരീക്ഷണങ്ങൾ എന്നിവയ്ക്ക് ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വലിയ ഭീഷണിയാണെന്ന് ഒന്റാരിയോ സർക്കാർ വിലയിരുത്തി. പ്രവിശ്യയുടെ സുരക്ഷയും ജനങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി സ്റ്റീഫൻ ക്രോഫോർഡ് അറിയിച്ചു.

ചൈനീസ് ഡ്രോണുകൾക്ക് പകരം കാനഡയിലോ മറ്റ് സുരക്ഷിത രാജ്യങ്ങളിലോ നിർമ്മിച്ച ഡ്രോണുകളായിരിക്കും ഇനി ഒന്റാരിയോയിൽ ഉപയോഗിക്കുക. കനേഡിയൻ സായുധ സേനയും അമേരിക്കയും ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികൾ നേരത്തെ തന്നെ ചൈനീസ് ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഡ്രോണുകൾ ഘട്ടംഘട്ടമായി മാറ്റുന്നത് പൊലീസിന്റെ അടിയന്തര പ്രവർത്തനങ്ങളെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

You might also like

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

Top Picks for You
Top Picks for You