newsroom@amcainnews.com

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബി സി ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ബി.സി. ഖണ്ഡൂരി അന്തരിച്ചു: ഉത്തരാഖണ്ഡിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയ മുൻ മുഖ്യമന്ത്രിക്ക് 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുട‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം ഔദ്യോ​ഗികമായി അറിയിച്ചത്.

ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ബി സി ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും മാതൃകാപരമായ സേവനങ്ങളിലൂടെ ‘ജനറൽ സാഹിബ്’ എന്ന് ജനങ്ങൾക്കിടയിൽ ആദരവോടെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രണ്ട് തവണ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.ഭാര്യ അരുണ, മകൻ മനീഷ്, മകൾ ഋതു ഖണ്ഡൂരി ഭൂഷൺ എന്നിവരടങ്ങുന്നതാണ് കുടുംബം

You might also like

അറേബ്യൻ കടലിൽ യുഎസ് ഹെലികോപ്റ്റർ തകർന്നു വീണു; സൈനികനെ കാണാതായി

കമ്പനിപ്പുഴയിൽ മീൻപിടിത്തം സജീവം; വൻ മീനുകളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ

കേരളത്തിൽ ഇക്കുറിയും കാലവർഷം ചതിക്കും; വരും മാസങ്ങളിലും മഴ കുറയാൻ സാധ്യത

ജൂലൈ 4 വാരാന്ത്യത്തിന് മുന്നോടിയായി യുഎസിനെ വലിച്ച് ‘ചരിത്രപരമായ’ ഉഷ്ണതരംഗം: അറിയേണ്ട കാര്യങ്ങൾ

ലോറൻസ് അവന്യൂ ഈസ്റ്റിലെ ‘കേരള കഫേ’; കാനഡയിൽ നാടൻ രുചിക്കൂട്ടുമായി ഒരു കുഞ്ഞു കേരളം

ഒക്ലഹോമയിൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ; അധ്യാപകർക്ക് ശമ്പള വർധന

Top Picks for You
Top Picks for You