newsroom@amcainnews.com

പോർട്ടലിൽ കോളമില്ല; ഭാഷാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനാകാതെ കാനഡയിലെ PGWP അപേക്ഷകർ ആശങ്കയിൽ

ഓട്ടവ: കാനഡയിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകളിലെ സാങ്കേതിക പ്രശ്നം കാരണം നിരവധി വിദേശ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്. 2024 നവംബർ മുതൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരീക്ഷാ ഫലം കാനഡ ഇമിഗ്രേഷൻ വകുപ്പ് നിർബന്ധമാക്കിയിരുന്നു. എന്നാൽ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ പ്രത്യേക കോളങ്ങൾ ഒന്നും നൽകാതിരുന്നതാണ് വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കിയത്.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിൽ നിന്ന് പഠിച്ചിറങ്ങി കാനഡയിൽ ജോലി ചെയ്തിരുന്ന ലൂക്കാസ് ട്രോണി എന്ന വിദ്യാർത്ഥിയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. ഭാഷാ പരീക്ഷാ ഫലം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താലാണ് ഇദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടത്. ഇംഗ്ലീഷ് നന്നായി അറിയാമായിരുന്നിട്ടും വെബ്‌സൈറ്റിലെ ആശയക്കുഴപ്പം കാരണം അപേക്ഷ നിരസിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന് തന്റെ ജോലി പോലും ഉപേക്ഷിക്കേണ്ടി വന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലും (Reddit) സമാനമായ രീതിയിൽ അപേക്ഷകൾ നിരസിക്കപ്പെട്ട നിരവധി വിദേശ വിദ്യാർത്ഥികളാണ് തങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം വെബ്‌സൈറ്റിലെ ഈ ഒരൊറ്റ സാങ്കേതിക പിഴവ് കാരണം മാത്രം ഒരു വർഷത്തിനിടെ 945 അപേക്ഷകളാണ് അധികൃതർ തള്ളിക്കളഞ്ഞത്.

വിഷയം വിവാദമായതോടെ വെബ്‌സൈറ്റിലെ ഈ പോരായ്മ പരിഹരിക്കാൻ പുതിയ മാറ്റങ്ങൾ വരുത്തുമെന്നും ഭാഷാ പരീക്ഷാ ഫലം സമർപ്പിക്കാൻ പ്രത്യേക കോളം നിർമ്മിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷം പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് വീണ്ടും സമർപ്പിച്ച വിദ്യാർത്ഥികളുടെ അപേക്ഷകൾ പോലും അധികൃതർ വീണ്ടും തള്ളിക്കളയുകയാണ് ചെയ്യുന്നത്.

ഇമിഗ്രേഷൻ വകുപ്പിലെ ജീവനക്കാരുടെ കുറവും ഡിജിറ്റൽ സംവിധാനങ്ങളുടെ പോരായ്മയും കാരണം മികച്ച യോഗ്യതയുണ്ടായിട്ടും നിരവധി വിദേശ വിദ്യാർത്ഥികൾക്കാണ് കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന ദയനീയ അവസ്ഥയാണിപ്പോഴുള്ളത്.

You might also like

ഫോമാ ഇന്‍റർനാഷണൽ കൺവെൻഷനിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഓഗസ്റ്റ് 1 ശനിയാഴ്ച

കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പുമായി കാനഡ

എക്‌സ്‌പ്രസ് എൻട്രി ഡ്രോ: 500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

സിന്ധുനദീജല കരാർ തർക്കം: ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ

സ്വിറ്റ്സർലൻഡിനെ തുരത്തി മെസ്സിപ്പട സെമിയിൽ

Top Picks for You
Top Picks for You