newsroom@amcainnews.com

ജാഗ്രത! മാംസാഹാരത്തോട് അലർജിയുണ്ടാക്കുന്ന ‘ലോൺ സ്റ്റാർ’ ചെള്ളുകൾ കാനഡയിലേക്ക്

ഓട്ടവ: കാനഡയുടെ തെക്കൻ അതിർത്തി കടന്ന് അമേരിക്കയിൽ നിന്നും അപകടകാരികളായ പുതിയ ഇനം ചെള്ളുകൾ കൂട്ടമായി എത്തുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഓരോ വർഷവും ഏകദേശം 50 കിലോമീറ്റർ വേഗതയിലാണ് ഇവ വടക്കോട്ട് നീങ്ങുന്നത്. ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്നത് കടിയേറ്റാൽ മനുഷ്യരിൽ മാംസാഹാരത്തോട് കടുത്ത അലർജി ഉണ്ടാക്കുന്ന ലോൺ സ്റ്റാർ ചെള്ളുകളുടെ സാന്നിധ്യമാണ്. ലോൺ സ്റ്റാർ ചെള്ളുകൾ ശരീരത്തിൽ കടിച്ചുണ്ടാകുന്ന പത്തൊജൻ (Pathogen) മനുഷ്യരിൽ പശുവിറച്ചി, ആട്ടിറച്ചി തുടങ്ങിയ ചുവന്ന മാംസത്തോടുള്ള അലർജിക്ക് കാരണമാകുന്നു. ഇതിനെ  ആൽഫ-ഗാൽ സിൻഡ്രോം എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ മെയ്ൻ  പ്രവിശ്യയിൽ ഈ ചെള്ളിന്റെ കടിയേറ്റ പാറ്റി ഒബ്രിയാൻ എന്ന സ്ത്രീക്ക് ഉണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. പോത്തിറച്ചി കഴിച്ചതിന് പിന്നാലെ അവർക്ക് ശ്വാസംമുട്ടലും ചൊറിച്ചിലും അനുഭവപ്പെടുകയും അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടാവുകയും ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിതെന്ന് വിദഗ്‌ദ്ധർ പറയുന്നു.

ചെള്ളുകളെക്കുറിച്ചും അവ പരത്തുന്ന രോഗങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി നോവസ്കോഷ അക്കാഡിയ സർവകലാശാലയിൽ  കനേഡിയൻ ടിക് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ  പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌.  ഡോ. നിക്കോലെറ്റ ഫറവോണിന്റെ നേതൃത്വത്തിലാണ് ഇവിടെ ഗവേഷണങ്ങൾ നടക്കുന്നത്. ലൈം ഡിസീസ്  പോലുള്ള രോഗങ്ങൾക്ക് നിലവിൽ വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഈ പുതിയ അധിനിവേശത്തെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കുകയാണ് ലക്ഷ്യം. മനുഷ്യരെ മാത്രമല്ല, കന്നുകാലികളെയും ചെള്ളുകൾ ആക്രമിക്കും.  ഏഷ്യൻ ലോങ് ഹോൺഡ് ടിക്  എന്നയിനം ചെള്ളുകൾ കന്നുകാലികളിൽ കടുത്ത വിളർച്ചയ്ക്കും  മരണത്തിനും കാരണമാകുന്നു. ഇത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്കയിലാണ്‌ നോവസ്‌കോഷയിലെ കന്നുകാലി കർഷകർ.

You might also like
NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Who is a Real New Yorker? New 'Agency' Set Up for Verification; Donald Trump Denied in First Action

ആരാണ് യഥാർത്ഥ ന്യൂയോർക്കുകാരൻ? സ്ഥിരീകരണത്തിനായി പുതിയ ‘ഏജൻസി’; ആദ്യ നടപടിയിൽ തന്നെ ഡൊണാൾഡ് ട്രംപിന് വിലക്ക്!

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Top Picks for You
Top Picks for You