newsroom@amcainnews.com

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

Canada should join the European Union: New surveyആഗോളതലത്തിൽ പുതിയ വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന്‌ കനേഡിയൻ പൗരന്മാർ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. സ്പാർക്ക് അഡ്വക്കസി 4,000 പേരിൽ നടത്തിയ സർവേ പ്രകാരം, നാലിലൊന്ന് പേരും കാനഡ ഔദ്യോഗികമായി യൂറോപ്യൻ യൂണിയന്റെ ഭാഗമാകുന്നത് നല്ലതാണെന്ന് കരുതുന്നു.ഏകദേശം 58 ശതമാനം ആളുകൾ ഈ നിർദ്ദേശത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്ന അഭിപ്രായക്കാരാണ്. ബാക്കിയുള്ളവർ മാത്രമാണ് ഇതൊരു മോശം ആശയമാണെന്നും സംശയവും പ്രക‌ടിപ്പിച്ചത്‌.

ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും കടുത്ത നിലപാടുകളുമാണ് കാനഡക്കാരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കാൻ കാനഡ ശ്രമിക്കണമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ നേരത്തെയും പോൾ പുറത്തുവന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. എന്നാൽ യൂറോപ്യൻ യൂണിയനിൽ ഔദ്യോഗികമായി അംഗത്വമെടുക്കുന്ന കാര്യത്തിൽ അദ്ദേഹം നിലവിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.സ്പാർക്കിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ ബ്രൂസ് ആൻഡേഴ്‌സൺ പറഞ്ഞു.

You might also like
Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Top Picks for You
Top Picks for You