newsroom@amcainnews.com

ജിഎം പ്ലാൻ്റ് തൊഴിലാളികൾക്ക് നികുതി ഇളവ് നൽകണം; ധനമന്ത്രിക്ക് കത്തയച്ച് പൊളിയേവ്

കാനഡയിലെ വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് വൻതുക നികുതിയായി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. ഒന്റാരിയോയിലെ ഇംഗർസോൾ ജിഎം പ്ലാന്റിൽ നിന്ന് പിരിച്ചുവിടപ്പെട്ട 1,200 തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ പകുതിയിലധികം നികുതിയായി പിടിച്ചെടുക്കുന്നതിനെതിരെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്‌നിന് കത്തിലാണ് പൊളിയേവി​ന്റെ പരാമർശം. കുടുംബം പുലർത്താനും കടങ്ങൾ വീട്ടാനും പ്രയാസപ്പെടുന്ന ഇവർക്ക് അർഹമായ തുക ഉടൻ ലഭ്യമാക്കാൻ നികുതി തടഞ്ഞുവെക്കുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാനഡയിലെ വാഹന ഉൽപ്പാദനം 2016-ന് ശേഷം പകുതിയായി കുറഞ്ഞുവെന്നും നവംബറിൽ മാത്രം ഈ മേഖലയിലെ ജിഡിപി പത്ത് ശതമാനം ഇടിഞ്ഞുവെന്നും പൊളിയേവ് ചൂണ്ടിക്കാട്ടി. അമേരിക്കയുമായി ഒപ്പിടുമെന്ന് പറഞ്ഞ വ്യാപാര കരാറിലെ കാലതാമസവും അമേരിക്കൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്ന സർക്കാർ നിലപാടും കനേഡിയൻ തൊഴിലാളികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ തുകയിൽ നിന്ന് വലിയൊരു ഭാഗം നികുതിയായി ഈടാക്കാതെ അവർക്ക് ആശ്വാസം നൽകാൻ സർക്കാർ തയ്യാറാകണമെന്നും കത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

You might also like
GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You