newsroom@amcainnews.com

സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കാതോലിക് പള്ളിയിൽ മോഷണം; അന്വേഷണം ആരംഭിച്ചു

ടൊറൻ്റോ : സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കാതോലിക് പള്ളിയിൽ മോഷണം. ചൊവാഴ്ച രാത്രിയിൽ പള്ളിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ അതിവിശുദ്ധ തിരുശേഷിപ്പും തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയും കവർന്നു. ക്രിസ്തീയ ആചാരപ്രകാരം വിശുദ്ധ വസ്തുക്കൾ മാത്രം ലക്ഷ്യം വെച്ചുള്ള ഈ മോശമാ സഭാംഗങ്ങളെയും പ്രവാസി മലയാളി സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം പള്ളിയിലുണ്ടായിരുന്ന പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.

മതപരവും പവിത്രവുമായ വസ്തുക്കൾ മാത്രം ലക്ഷ്യമിട്ടാണ് കുറ്റവാളികൾ എത്തിയതെന്ന് കരുതുന്നു. മോഷ്ടാക്കൾ പാസ്റ്ററുടെ ഓഫീസ് ഉൾപ്പെടെയുള്ള പാരിഷ് ഓഫീസുകളും പള്ളി ബേസ്മെന്റിലെ വിവിധ ഓഫീസുകളും കൊള്ളയടിക്കുകയും ഓഫീസ് രേഖകൾ നശിപ്പിക്കുകയും ചെയ്തു. ടൊറൻ്റോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 647-768-1884 എന്ന നമ്പറിൽ ബന്ധപ്പെടണം.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

Top Picks for You
Top Picks for You