newsroom@amcainnews.com

നിഷ സാരംഗിന് ഇപ്പോൾ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്; അതിന് കാരണവുമുണ്ട്…

കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നിഷ സാരംഗ്. മിനി സ്ക്രീനിൽ മാത്രമല്ല ബി​ഗ് സ്ക്രീനിലും താരത്തിന്റേത് മികച്ച പ്രകടനമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു നിഷ സാരംഗ് വിവാഹതിയായത്. രണ്ട് പെൺമക്കളുടെ അമ്മയായ ശേഷം ഭർത്താവുമായി വേർപിരിഞ്ഞ് സിംഗിൾ മദറായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ തനിക്കൊരു കൂട്ട് വേണമെന്ന് തോന്നുണ്ടെന്ന് പറയുകയാണ് അവർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്. അതിന് കാരണവുമുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ ഒരു കാറ്റ​ഗറിയല്ല. നമ്മൾ പറയുന്നതും ചിന്തിക്കുന്നതും അവർക്ക് ഇഷ്ടപെടണമെന്നില്ല. ആ അവസരത്തിൽ നമുക്ക് പറയുന്നത് കേൾക്കാനും നമ്മളെ കേൾക്കാനും നമുക്ക് പറയാനും ഒരാൾ വേണമെന്ന് തോന്നി തുടങ്ങും. വെറുതെ ഇരുന്ന് നമ്മൾ കരയാൻ തുടങ്ങും. തിരക്കുകളിൽ ഒടിനടക്കുന്നൊരാളാണ് ഞാൻ. അതിന്റെ ഇടവേളകളിൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തോ ആരെയെങ്കിലും ഒരാളെ ആവശ്യമാണ്. വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മൈൻഡ് മാറിപ്പോകും. 50 വയസിന് ശേഷം എന്നെ എനിക്ക് സന്തോഷത്തോടെ നിർത്തിയാൽ മാത്രമെ, എന്റെ ആരോ​ഗ്യത്തെ നാളെ ഉപയോ​ഗിക്കാൻ പറ്റൂ. അപ്പോൾ ഞാൻ എന്നെ നോക്കണം”, എന്നായിരുന്നു നിഷയുടെ വാക്കുകൾ. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

മക്കളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുള്ള സാഹചര്യത്തെക്കുറിച്ച് നിഷ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നുണ്ട്. “ഒരിക്കൽ തനിക്ക് നിയന്ത്രണം നഷ്ടമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഇളയ മകളുടെ പിറന്നാളിന് മുന്നോടിയായി ഞങ്ങൾ ഡ്രസ്സ് വാങ്ങാൻ പോയതായിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പ് തന്നെ വാങ്ങി. അതിന്റെ പൈസ എല്ലാം കൊടുത്ത് തിരിച്ചിറങ്ങാൻ നേരത്ത് മറ്റൊരു ഡ്രസ്സ് അവളുടെ ശ്രദ്ധയിൽപ്പെട്ടു.അതും കൂടി വേണമെന്ന് വാശി പിടിക്കാൻ തുടങ്ങി. എനിക്ക് കുറച്ച് പിശുക്കിന്റെ അസുഖം ഒക്കെ ഉള്ള ആളാണ്. ഒരു മാസത്തിൽ എത്രയാണ് വരുമാനം ഉള്ളത് അതിൽ ഇത്ര മാത്രമേ ചിലവഴിക്കുകയുള്ളൂ, ഇത്ര സേവ് ചെയ്യും എന്നൊക്കെ തീരുമാനം എനിക്കുണ്ട്. അത് മക്കൾക്കും അറിയാവുന്നതാണ്. ചെലവിനുള്ള തുക മാത്രമേ ചെലവിനായി ഉപയോഗിക്കുകയുള്ളൂ. അതൊരു വാശി മാത്രമല്ല ഞാൻ ശീലിച്ചതാണ്. പക്ഷേ അവൾക്ക് ഇഷ്ടപ്പെട്ട ആ വസ്ത്രം വേണമെന്ന് പറഞ്ഞ് വഴക്ക് കൂടി. കഷ്ടപ്പെട്ട് അവളെ വീട്ടിലെത്തിച്ചെങ്കിലും അന്നുമുതൽ അവൾ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു”.

“ഇതോടെ നിവൃത്തിയില്ലാതെ വാതിലിനിട്ട് ഒറ്റ ചവിട്ട് ചവിട്ടി. ഇതോടെ വാതിൽ തുറന്നു. പിന്നെ രണ്ടുദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ മകളെ ആശുപത്രിയിൽ കൊണ്ടു പോകുകയും ട്രിപ്പിട്ടതിനുശേഷം തിരികെ കൊണ്ടുവരുകയും ചെയ്തു. ആശുപത്രിയിൽ എത്തിയശേഷം അവൾ എന്നോട് ക്ഷമ പറഞ്ഞു. പിന്നീട് അവളുടെ സങ്കടം കണ്ട് ഏതോ ഒരു സുഹൃത്ത് ആ വസ്ത്രം തന്നെ വാങ്ങിക്കൊടുത്തു. പക്ഷേ ഞാൻ അത് ചെയ്തില്ല”, എന്നും നിഷ പറയുന്നു.

You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You