newsroom@amcainnews.com

പൊതുസ്ഥലങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യൂബെക്ക് സർക്കാർ; പുതിയ നിയമം അവതരിപ്പിക്കും

പൊതുസ്ഥലങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യൂബെക്ക് സർക്കാർ. ഇതിൻ്റെ ഭാഗമായി “സെക്യുലറിസം 2.0” എന്ന പേരിൽ പുതിയ നിയമം അവതരിപ്പിക്കും. 2019-ൽ പാസാക്കിയ മതചിഹ്നങ്ങൾ നിരോധിക്കുന്ന നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്.

ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധിക്കും. ഡേകെയറുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഹിജാബ്, തലപ്പാവ് തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് തടയും. സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മുഖം മുഴുനും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും നിരോധിക്കും. സബ്സിഡി ലഭിക്കുന്ന ഡേകെയറുകളിൽ, ഹലാൽ പോലുള്ള, ഒരു പ്രത്യേക മതപാരമ്പര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണം നൽകാൻ അനുവദിക്കില്ല. പൊതു സ്ഥാപനങ്ങളുടെ ആശയവിനിമയങ്ങളിൽ മതചിഹ്നങ്ങൾ നിരോധിക്കും. ഉദാഹരണത്തിന്, ഹിജാബ് ധരിച്ചൊരു സ്ത്രീയെ കാണിക്കുന്ന സ്വാഗത പോസ്റ്ററുകൾ അനുവദിക്കില്ല.


നിയമപരമായ വെല്ലുവിളികളിൽ നിന്ന് ബില്ലിനെ സംരക്ഷിക്കാൻ സർക്കാർ ‘നോട്ട് വിത്സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ചേക്കാം. സ്വകാര്യ സ്കൂളുകൾക്ക് ഫണ്ടിംഗ് നൽകുന്നതിനെ പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കും. ഈ വർഷം ആദ്യം പുറത്തിറക്കിയൊരു റിപ്പോർട്ടിലെ ശുപാർശകളുടെ പിൻബലത്തിലാണ് ഈ ബിൽ അവതരിപ്പിക്കുന്നത്.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Top Picks for You
Top Picks for You