newsroom@amcainnews.com

വ്യാപാര ചർച്ച: കാർണി യുഎസിലേക്ക്

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത ആഴ്ച കാർണി യുഎസിലേക്ക് പോകാൻ തയാറെടുക്കുന്നതായി കാനഡയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ വാർത്താ സമ്മേളനത്തിൽ ട്രംപുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തിടുക്കമില്ലെന്ന് കാർണി പറഞ്ഞിരുന്നു. എന്നാൽ, ഉചിതമായ സമയത്ത് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ട്രംപ് തിരക്കിലാണെന്നും എന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിഡന്റുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, അമേരിക്ക വ്യാപാര ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ തയ്യാറാകുമെന്നും കാർണി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു. ഒന്റാരിയോ സർക്കാരി​ന്റെ താരിഫ് വിരുദ്ധ പരസ്യം ചൂണ്ടിക്കാട്ടി ട്രംപ് വ്യാപാര ചർച്ചകൾ നിർത്തിവെച്ചിരുന്നു. ഇതേതുടർന്ന് ട്രംപിനോട് കാർണി മാപ്പ് പറഞ്ഞിരുന്നു.

You might also like
Repeated POCSO Cases: Absconding Taliparamba Native Arrested Again

തുടർച്ചയായ പോക്സോ കേസുകൾ: ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് സ്വദേശിനി വീണ്ടും അറസ്റ്റിൽ

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 23ന്

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You