newsroom@amcainnews.com

സമാധാന ചര്‍ച്ചകളില്‍ പുരോഗതി; നന്ദി അറിയിച്ച് സെലന്‍സ്‌കി

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് അമേരിക്ക. ജനീവയില്‍ നടന്ന ഉന്നതതല ചര്‍ച്ച വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തിനും ഡോണള്‍ഡ് ട്രംപിനും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തി. കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് ജനീവയില്‍ യോഗം ചേര്‍ന്നത്. യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരന്റികളെക്കുറിച്ച് യോഗത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പൗവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ ഗ്യാരന്റികള്‍, ദീര്‍ഘകാല സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യ സംരക്ഷണം, രാഷ്ട്രീയ പരമാധികാരം എന്നിവയിലെ യുക്രെയ്‌ന്റെ എല്ലാ പ്രധാന ആശങ്കകളും യോഗത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഏകദേശം നാല് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക തയ്യാറാക്കിയ 28 ഇന പദ്ധതി യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വലിയ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ, സെലെന്‍സ്‌കി നേരത്തെ പലതവണ തള്ളിക്കളഞ്ഞ റഷ്യന്‍ ആവശ്യങ്ങള്‍ യുഎസ് പദ്ധതിയില്‍ അംഗീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കരട് കരാര്‍ നവംബര്‍ 27-നകം യുക്രെയ്ന്‍ അംഗീകരിച്ചില്ലെങ്കില്‍ ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

You might also like

വേനൽക്കാല യാത്രകൾക്ക് കാനഡക്കാർ വിടപറയുന്നു; റോഡ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി സാധാരണക്കാർ

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

ആഗോള ഡിമാൻഡും പുതിയ പദ്ധതികളും; അൽബെർട്ട ഊർജ്ജ മേഖലയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്

അമേരിക്കൻ മണ്ണിൽ ഡഗ് ഫോർഡിന് അംഗീകാരം: ഹോണററി ഡോക്ടറേറ്റ് നൽകി സാഗിനോ വാലി സർവ്വകലാശാല

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

യുഎസിൽ ഇന്ധനവില കുതിക്കുന്നു: കാലിഫോർണിയയിൽ പെട്രോൾ വില 6 ഡോളർ കടന്നു

Top Picks for You
Top Picks for You