newsroom@amcainnews.com

തിരിച്ചറിയൽ കാർഡുകളിൽ പൗരത്വ സൂചന നിർബന്ധമാക്കി ആൽബർട്ട സർക്കാർ

ഡ്രൈവിങ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും പൗരത്വ സൂചനകളും ഹെൽത്ത് കെയർ നമ്പറുകളും ചേർക്കാൻ ലക്ഷ്യമിട്ടുള്ള നിയമ നിർമാണം ആൽബർട്ട സർക്കാർ അവതരിപ്പിച്ചു. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. പൗരത്വ പദവി സൂചിപ്പിക്കുന്ന “CAN” എന്ന് രേഖപ്പെടുത്തുന്നത് ഭാവിയിലെ സർക്കാർ ആനുകൂല്യങ്ങൾ എളുപ്പത്തിൽ നേടുന്നതിന് സഹായിക്കുമെന്നും, ഇതിനായി ജനങ്ങൾ വീണ്ടും രേഖകൾ ഹാജരാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ കാർഡുകൾ അടുത്ത വർഷം പകുതിയോടെ പുറത്തിറങ്ങും. എന്നാൽ, മദ്യം വാങ്ങുന്നത് പോലുള്ള ലളിതമായ സാഹചര്യങ്ങളിൽ പോലും പൗരത്വം വെളിപ്പെടുത്തേണ്ടി വരുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രൊഫഷണൽ കോളേജുകൾ തൊഴിൽ അപേക്ഷകൾ സ്വീകരിക്കുമ്പോൾ കനേഡിയൻ പ്രവർത്തിപരിചയം നിർബന്ധമാക്കുന്നത് നിരോധിക്കാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിദേശത്ത് പരിശീലനം ലഭിച്ചവർക്ക് അവരുടെ യോഗ്യതകൾക്കൊത്ത ജോലി വേ​ഗത്തിൽ നേടാൻ ഇത് സഹായിക്കുമെന്ന് തൊഴിൽ മന്ത്രി ജോസഫ് ഷോ വ്യക്തമാക്കി. മാൻ വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങളെ വളർത്തുന്ന ഫാമുകൾക്ക്, വേട്ടയ്ക്കുള്ള കേന്ദ്രങ്ങൾ (Harvest Preserves) തുടങ്ങാൻ അനുമതി നൽകുന്ന മറ്റൊരു ഭേദഗതിയും ബില്ലിലുണ്ട്. ഇത് ഈ വ്യവസായത്തിന് ടൂറിസം സാധ്യതകൾ തുറന്നു കൊടുക്കുമെന്നും കൃഷിമന്ത്രി അഭിപ്രായപ്പെട്ടു.

You might also like

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

Wildfire in Metro Vancouver: Evacuation alert issued

മെട്രോ വാൻകൂവറിൽ കാട്ടുതീ: ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി

Houthi attacks on Yemeni forces as Iran-Oman Hormuz deal nears

ഇറാൻ-ഒമാൻ ഹോർമുസ് കരാർ അടുക്കവേ യെമൻ സൈന്യത്തിന് നേരെ ഹൂതി ആക്രമണം

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

Top Picks for You
Top Picks for You