newsroom@amcainnews.com

ചെലവ് ചുരുക്കൽ നടപടി; 2029-ഓടെ 40,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ കനേഡിയൻ സർക്കാർ

ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി കാനഡയിലെ പൊതുമേഖലാ സർവീസിലെ 40,000 തസ്തികകൾ വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ട് കനേഡിയൻ സർക്കാർ. 2029-ടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മൊത്തം പൊതുമേഖലാ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ട്. സർക്കാർ ചെലവുകളുടെ വളർച്ച എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതുമേഖലയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 368,000-ൽ നിന്ന് 330,000 ആയി കുറയും. ഏകദേശം 16,000 മുഴുവൻ സമയ ജോലികൾ വെട്ടിക്കുറയ്ക്കും. കൂടാതെ, രണ്ട് വർഷത്തിനുള്ളിൽ 1,000 എക്സിക്യൂട്ടീവ് തസ്തികകളും വെട്ടിക്കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. മാനേജ്‌മെൻ്റിനും കൺസൾട്ടിംഗിനുമുള്ള ചെലവുകൾ മൂന്ന് വർഷത്തിനുള്ളിൽ 20 ശതമാനം കുറയ്ക്കും. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു.

വിരമിക്കുന്ന ജീവനക്കാർക്ക് പകരം പുതിയവരെ റിക്രൂട്ട് ചെയ്യാതിരിക്കുന്നതിലൂടെയാണ് തൊഴിൽ വെട്ടിക്കുറയ്ക്കലിൻ്റെ ഒരു ഭാഗം സാധ്യമാക്കുക. എന്നാൽ ചില തസ്തികകൾ നേരിട്ട് വെട്ടിക്കുറയ്ക്കും. കൂടാതെ സ്വയം വിരമിക്കൽ പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽ വെട്ടിച്ചുരുക്കൽ പൊതുസേവനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും എക്സിക്യൂട്ടീവുകളുടെ എണ്ണം കുറയ്ക്കണമെന്നും പൊതുമേഖലാ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

You might also like
Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Top Picks for You
Top Picks for You