newsroom@amcainnews.com

ഗാർഡിനർ എക്സ്പ്രസ് വേ തുറക്കുന്നത് വൈകും

ഗാർഡിനർ എക്സ്പ്രസ് വേയുടെ നിർമാണം നവംബർ 10 വരെ നീളുമെന്ന് ഒൻ്റാരിയോ ഗതാഗത മന്ത്രി. ബ്ലൂ ജെയ്‌സിന്റെ വേൾഡ് സീരീസ് മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് കാലതാമസം. നിർമ്മാണം ഒക്ടോബർ 27-ന് പൂർത്തിയാകുമെന്നും അന്ന് തന്നെ എക്സ്പ്രസ് വേ തുറക്കുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പദ്ധതി വേഗത്തിലാക്കാൻ ഫോർഡ് സർക്കാർ 7.3 കോടി ഡോളർ ചെലവഴിച്ചതും 24 മണിക്കൂർ ജോലിക്ക് അനുമതി നൽകിയതും നിർമ്മാണം വേ​ഗത്തിലാക്കി.

പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ആശ്രയിക്കുന്ന ഗാർഡിനർ എക്സ്പ്രസ് വേയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 250 ശതമാനം വരെ വർധിച്ചതായാണ് കണക്കുകൾ. അതേസമയം ഗാർഡിനറിന്റെ മറ്റൊരു ഭാഗത്ത് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വെസ്റ്റ്ബൗണ്ട് ലൈനിലെ ഈ അടച്ചിടൽ പാർക്ക് ലോൺ റോഡ് മുതൽ ഗ്രാൻഡ് അവന്യൂ വരെയാണ്. കൂടാതെ, 2025 ഏപ്രിൽ മുതൽ 2026 ഡിസംബർ വരെ ഇതേ ഭാഗത്തെ ഈസ്റ്റ്ബൗണ്ട് ലൈനുകൾക്ക് വീതി കുറയ്ക്കുമെങ്കിലും ലൈനുകളുടെ എണ്ണം കുറയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

You might also like
Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Top Picks for You
Top Picks for You