newsroom@amcainnews.com

കാനഡയിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഹമാസ് അനുകൂലികളുടെ സൈബർ ആക്രമണം; ഡിസ്‌പ്ലേ സ്‌ക്രീനുകളിലും സ്പീക്കറുകളിലും പ്രോ-ഹമാസ് സന്ദേശങ്ങൾ

ഓട്ടവ: കാനഡയിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഹമാസ് അനുകൂലികളുടെ സൈബർ ആക്രമണം. ഇതേ തുടർന്ന് വിമാനത്താവളങ്ങളിലെ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും സ്പീക്കറുകളിലും പ്രോ-ഹമാസ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. “സൈബർഇസ്‌ലാം” എന്ന് സ്വയം വിശിഷിപ്പിക്കുന്നൊരു ഗ്രൂപ്പാണ് സോഷ്യൽ മീഡിയ വഴി ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ബി.സി.യിലെ കെലോവ്‌ന ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ഹാക്കർമാർ ടെർമിനൽ വിവര സംവിധാനവും പൊതു അറിയിപ്പ് ശൃംഖലയും പിടിച്ചെടുത്തു. ഇത് കാരണം വിമാനങ്ങൾ വൈകി. “ഇസ്രായേൽ യുദ്ധത്തിൽ പരാജയപ്പെട്ടു, ഹമാസ് വിജയിച്ചു” എന്ന സന്ദേശങ്ങളും യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അധിക്ഷേപിക്കുന്ന സന്ദേശങ്ങളും സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചു.

ഒൻ്റാരിയോയിലെ വിൻഡ്‌സർ ഇൻ്റർനാഷണൽ എയർപോർട്ട്, ബി.സി.യിലെ വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലും സമാനമായ ഹാക്കിംഗ് നടന്നു. ജീവനക്കാർ അനധികൃത സന്ദേശങ്ങൾ നീക്കം ചെയ്യുകയും ചൊവ്വാഴ്ച രാത്രിയോടെ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഫെഡറൽ സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങിയതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You