newsroom@amcainnews.com

ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കാൻ ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക്; സേവനങ്ങൾ വെട്ടിച്ചുരുക്കും, നടപടി ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ

ഓട്ടവ: കാനഡയിലെ ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു. ഒപ്പം സേവനങ്ങൾ വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെയുള്ള നടപടികളും ഏർപ്പെടുത്തും. വർധിച്ചുവരുന്ന ചെലവുകളും നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളും കണക്കിലെടുത്താണ് സിറ്റി ഓഫ് ബ്രാംപ്ടൺ ഈ നടപടികൾ കൈക്കൊള്ളുന്നതെന്ന് മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. ബ്രാംപ്ടണിൻ്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് മേയർ കൂട്ടിച്ചേർത്തു.

പുതിയ തസ്തികകളിലേക്കുള്ള നിയമനം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മരവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രൊവിൻഷ്യൽ ഏജൻസികളിലും ബോർഡുകളിലും കമ്മീഷനുകളിലും ഒൻ്റാരിയോ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച നിയമന വിലക്കിന് പിന്നാലെയാണ് ബ്രാംപ്ടണും ഈ തീരുമാനമെടുത്തത്. ​കൂടാതെ, കൗൺസിൽ അംഗീകരിച്ച ഫണ്ടിംഗ് നിലവാരത്തിനനുസരിച്ച് സിറ്റിയിലെ സേവനങ്ങൾ “റൈറ്റ്-സൈസ്” ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വരുമാനം കുറയുകയോ ചെലവ് വർധിക്കുകയോ ചെയ്യുന്ന മേഖലകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ബജറ്റ് ആൻഡ് ഫിനാൻസ് ഡിവിഷനുമായി ചേർന്ന് ഓരോ വകുപ്പും പ്രവർത്തിക്കും.

ഗുണമേന്മ കുറയ്ക്കാതെ പണം ലാഭിക്കാനുള്ള വഴികൾ കണ്ടെത്താൻ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളും ബഡ്ജറ്റ് ആൻഡ് ഫിനാൻസ് ഡിവിഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രൗൺ പറഞ്ഞു. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുകയെന്നതിനെക്കുറിച്ച് മേയർ വിശദാംശങ്ങൾ നൽകിയില്ല, എങ്കിലും വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനങ്ങളുടെ ഗുണനിലവാരം കുറയ്ക്കാതെ ലാഭമുണ്ടാക്കാൻ ലക്ഷ്യമിടുന്ന ഈ ക്രമീകരണങ്ങൾ, താമസക്കാർക്കുള്ള സേവനങ്ങളിൽ ചെറിയ ഒരു ശതമാനം മാത്രമേ കുറയൂ എന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കുമെന്ന് മേയർ ഉറപ്പു നൽകി. നിലവിലെ സാമ്പത്തിക സാഹചര്യം സിറ്റി തുടർന്നും നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

She hired the house maid and her family to kill her daughter-in-law

മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരിയെയും കുടുംബത്തെയും കൂട്ടുപിടിച്ച് അമ്മായിഅമ്മ

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Top Picks for You
Top Picks for You