newsroom@amcainnews.com

ടൊറൻ്റോ സ്കൂളിൽ അറബിയിൽ ദേശീയഗാനം: രൂക്ഷ വിമർശനവുമായി മന്ത്രി പോൾ കലന്ദ്ര

ഇസ്രയേല്‍–ഹമാസ് യുദ്ധത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ടൊറൻ്റോയിലെ ഹൈസ്കൂളിൽ ‘ഓ കാനഡ’ ദേശീയഗാനം അറബിയിൽ പ്രക്ഷേപണം ചെയ്‌തതിൽ രൂക്ഷ വിമർശനവുമായി ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര. ഇത് യാദൃശ്ചികമാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ഇനി ഇത്തരം സംഭവം ആവർത്തിക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ടൊറൻ്റോയിലെ ഏൾ ഹെയ്ഗ് സെക്കൻഡറി സ്കൂളിലാണ് സംഭവം. കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ദേശീയഗാനം ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.

ജൂത ജനതയ്‌ക്കെതിരെ നടന്ന തീവ്രവാദ ആക്രമണത്തിൻ്റെ വാർഷിക ദിനത്തിന്റെ പ്രാധാന്യം ആരും തിരിച്ചറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് കലന്ദ്ര പറഞ്ഞു. കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ സ്കൂൾ ബോർഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയവും ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

You might also like
Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

Top Picks for You
Top Picks for You