newsroom@amcainnews.com

അറബിക്കടലിനോടു ചേർന്ന് പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം; പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്

വാഷിങ്ടൻ: അറബിക്കടലിനോടു ചേർന്നുള്ള പട്ടണമായ പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്. പദ്ധതി സംബന്ധിച്ച ആശയവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസ് അധികൃതരെ സമീപിച്ചതായും അഭ്യൂഹമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപുമായും ഇക്കാര്യം ചർച്ച ചെയ്തെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും യുഎസ് അധികൃതർ ഇതു നിഷേധിച്ചു. പദ്ധതി നടന്നാൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നിൽ ചുവടുറപ്പിക്കാൻ യുഎസിന് അവസരമൊരുങ്ങും.

പാക്കിസ്ഥാനിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്വദർ തുറമുഖത്തു നിന്നും 112 കിലോമീറ്റർ അകലെയാണു പസ്നി. ഇറാനിൽ നിന്ന് 112 കിലോമീറ്റർ ദൂരമേ ഇതിനുള്ളുവെന്നതും തന്ത്രപ്രധാനമാണ്. ചെമ്പ്, ആന്റിമണി എന്നീ ധാതുക്കൾ പാക്കിസ്ഥാനിൽ നിന്നു റെയിൽവേ വഴിയെത്തിച്ച് ഈ തുറമുഖത്തു നിന്നു കൊണ്ടുപോകാനും പദ്ധതി ലക്ഷ്യമിടുന്നു. 120 കോടി യുഎസ് ഡോളറിന്റെ പദ്ധതിയാണ് പസ്നിയിലേത്.

ഓപ്പറേഷൻ സിന്ദൂറിനു ശേഷം യുഎസുമായി അടുക്കാനും ട്രംപിനെ സന്തോഷിപ്പിക്കാനും പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഇത്. ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് സഹായിച്ചെന്നു പാക്ക് അധികൃതർ പരസ്യമായി പറയുകയും അദ്ദേഹത്തിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ നാമനിർദേശം ചെയ്യുകയും ചെയ്തു. എന്നാൽ ട്രംപിന്റെ മധ്യസ്ഥത ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You