newsroom@amcainnews.com

വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ മഞ്ഞുരുകുന്നു; ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കാനഡയുമായി സഹകരിക്കുന്നുണ്ടെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

ഓട്ടവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കേസിൽ ഇന്ത്യൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ കാനഡയുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനിത ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും നടപടികൾ വേഗത്തിലാക്കാനും കനേഡിയൻ സർക്കാർ പ്രതിനിധികൾ ഈ ആഴ്ച ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൗയിൻ ഈയാഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് അനിത ആനന്ദ് അറിയിച്ചു.

You might also like
FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

Ebola in the Democratic Republic of Congo: What's going on and why is the outbreak so alarming?

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനം: സംഭവിക്കുന്നത് എന്ത്? ഇത് ഇത്രയധികം ആശങ്കയുണ്ടാക്കുന്നത് എന്തുകൊണ്ട്?

Top Picks for You
Top Picks for You