newsroom@amcainnews.com

അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് പൂര്‍ണമായും നിരോധിച്ച് താലിബാന്‍. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും തകരാറിലായിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷകരായ നെറ്റ്ബോക്സ് അറിയിച്ചു. ഈ മാസം ആദ്യം തന്നെ ഇന്‍റനെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണ്ണ നിരോധനം വരുന്നത്. ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതോടെ വിവിധ മേഖലകളെ അത് വലിയരീതിയില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ മേഖലകളെയും പ്രതിസന്ധിയിലാക്കി. രാജ്യത്തിന് പുറം ലോകവുമായുള്ള ആശയ വിനിമയങ്ങളെ ഇല്ലാതാക്കുന്ന തീരുമാനമാണിതെന്നാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്‍റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് അറിയിപ്പ്.

2021 ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഒന്നാണ് ഇന്‍റര്‍നെറ്റ് നിരോധനം. തിന്മയെന്ന് പറഞ്ഞാണ് ഫൈബര്‍ ഒപ്റ്റിക് ശൃംഖല താലിബാന്‍ വിച്ഛേദിച്ചത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇന്‍റര്‍നെറ്റ് നിരോധനമെന്നും രാജ്യത്തിനകത്ത് ഒരു ബദല്‍ സംവിധാനം സ്ഥാപിക്കുമെന്നും താലിബാന്‍ നേതാക്കള്‍ അറിയിച്ചു.

You might also like

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Top Picks for You
Top Picks for You