newsroom@amcainnews.com

‘ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കരുത്, ഓട്ടിസത്തിന് കാരണമാകും’: ട്രംപ്

ഗര്‍ഭിണികള്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ”ഗര്‍ഭകാലത്ത് ടൈലനോള്‍ കഴിക്കുന്നത് നല്ലതല്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ടൈലനോള്‍ ഉപയോഗം പരിമിതപ്പെടുത്തണം. അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി” – ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു.

ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട ഒരു കാര്യവുമില്ലെന്ന് തെളിവുകളൊന്നും ഇല്ലാതെ അദ്ദേഹം വാദിച്ചു. കുഞ്ഞിന് 12 വയസ്സ് പ്രായമാകുന്നതുവരെ കാത്തിരിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് ബിയുടെ ആദ്യ ഡോസ് ഒരു മാസത്തേക്ക് വൈകിപ്പിക്കണമെന്ന് ആരോഗ്യ മേധാവി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ നിയമിച്ച ഉപദേശക സമിതി നിര്‍ദേശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Top Picks for You
Top Picks for You