newsroom@amcainnews.com

ഗാസയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍; വെസ്റ്റ്ബാങ്ക്‌-ജോര്‍ദാന്‍ പാത അടച്ചു

ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ബോംബിങ്ങിനു പുറമേ പീരങ്കിയാക്രമണവും രൂക്ഷമാണ്. വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക ഇന്റലിജന്‍സ് ഉപമേധാവി മഹ്‌മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോര്‍ദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവയ്പില്‍ 2 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്. അതിര്‍ത്തിയില്‍ ജോര്‍ദാന്‍ നദിയിലെ അലന്‍ബി പാലവും അടച്ചു. ജോര്‍ദാന്‍-ഇസ്രയേല്‍ മുഖ്യവ്യാപാരപാതയാണിത്. വെസ്റ്റ്ബാങ്കില്‍നിന്നുള്ള പലസ്തീന്‍കാരും ജോര്‍ദാന്‍ വഴിയാണ് പുറത്തുകടക്കുന്നത്.

You might also like

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

കേരളത്തിൽ ഇപ്പോൾ വീശുന്നത് സാധാരണ മഴക്കാറ്റല്ല, പതിവിലേതിനേക്കാൾ ഇരട്ടി വേഗം; കാരണങ്ങൾ പലതാണ്

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം

ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് വിതരണം ആരംഭിച്ച് കാനഡ റവന്യൂ ഏജൻസി

മയക്കുമരുന്ന് കടത്ത്: ബ്രാംപ്ടൺ സ്വദേശിക്ക് യുഎസിൽ 20 വർഷം തടവ് ശിക്ഷ

Top Picks for You
Top Picks for You