newsroom@amcainnews.com

കാനഡയിൽ സാങ്കേതിക സംവിധാനം വഴിയുള്ള പ്രോസസിംഗ് കാരണം വിസ നിരസിക്കൽ കൂടുന്നതായി നിയമ വിദഗ്ദ്ധർ

കാനഡയിൽ സാങ്കേതിക സംവിധാനം വഴിയുള്ള വിസ പ്രോസസിംഗ് കാരണം വിസ നിരസിക്കൽ കൂടുന്നതായി നിയമ വിദഗ്ദ്ധർ. ഇത് ഏറെ ആശങ്കയുളവാക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടോ എന്ന് പോലും സംശയമുണ്ടെന്നും കുടിയേറ്റ നിയമ വിദഗ്ധർ പറഞ്ഞു. Immigration, Refugees and Citizenship Canada (IRCC) ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് വിസ നിരസിക്കൽ വർദ്ധിക്കുന്നതിനുള്ള കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഇതിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു അപേക്ഷയിൽ ജനന സർട്ടിഫിക്കറ്റ് ചേർത്തിട്ടുണ്ടെങ്കിലും, “ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല” എന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടതായി ടൊറന്റോയിലെ കുടിയേറ്റ അഭിഭാഷകൻ മാരിയോ ബെല്ലിസിമോ പറയുന്നു. യഥാർത്ഥത്തിൽ എന്താണ് പരിശോധിക്കപ്പെടുന്നത് എന്നതാണ് തൻ്റെ വലിയ ആശങ്കയെന്നു ബെല്ലിസിമോ പറഞ്ഞു. IRCC കമ്പ്യൂട്ടർ സഹായത്തോടെയാണ് അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം കമ്പ്യൂട്ടർ അല്ല ഉദ്യോഗസ്ഥരാണ് എടുക്കുന്നതെന്നും അവർ പറയുന്നു. നിരസിക്കപ്പെട്ട അപേക്ഷകർക്ക് വിശദമായ മറുപടി നൽകുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

You might also like

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

Top Picks for You
Top Picks for You