newsroom@amcainnews.com

കനേഡിയൻ സായുധ സേനാ അംഗങ്ങൾക്ക് സന്തോഷ വാർത്ത! വേതനം കുത്തനെ വർധിപ്പിക്കുന്നു; അർഹിക്കുന്ന പെൻഷനോട് കൂടിയ ശമ്പള വർധന ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ

ഓട്ടവ: സർക്കാർ വേതനത്തിനും അലവൻസുകൾക്കുമുള്ള ബജറ്റ് വർധിപ്പിക്കുന്നതിനാൽ കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് ഗണ്യമായ ശമ്പള വർധനവ് ലഭിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സൈന്യത്തിന് അർഹിക്കുന്ന പെൻഷനോട് കൂടിയ ശമ്പള വർധനവ് ലഭിക്കുമെന്ന് നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും വർധനവ് ലഭിക്കുക. നാവികർ, പ്രൈവറ്റ് സൈനികർ, ഏവിയേറ്റർമാർ എന്നിവർക്ക് 20 ശതമാനം ശമ്പള വർധന ലഭിക്കും. കൂടാതെ റിസർവിസ്റ്റുകൾക്ക് 13 ശതമാനവും അടിസ്ഥാന വേതന വർധന ലഭിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.

പുതിയ അംഗങ്ങളെ ആകർഷിക്കുക, നിലവിലുള്ള അംഗങ്ങളെ നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വേതന വർധന നടപ്പിലാക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ ആനുകൂല്യ വർധനയും ബോണസുകളും നൽകുമെന്ന് കാർണി അറിയിച്ചു.
ശമ്പള വർധനയ്ക്ക് പുറമെ, സൈനികർക്ക് സേവന വർഷങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വാർഷിക ലംപ്-സം പേയ്‌മെന്റ് ലഭിക്കും. അഞ്ച് മുതൽ പത്ത് വർഷം വരെ സേവനമനുഷ്ഠിച്ച റെഗുലർ ഫോഴ്‌സ് അംഗങ്ങൾക്ക് 2,000 ഡോളർ മുതൽ രണ്ട് പതിറ്റാണ്ടിലധികം സേവനമനിഷ്ഠിച്ച അംഗങ്ങൾക്ക് 6,000 ഡോളർ വരെയായിരിക്കും ലഭിക്കുക.

You might also like
Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

Top Picks for You
Top Picks for You