newsroom@amcainnews.com

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്നതിനിടെ കനേഡിയൻ മണ്ണിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ. ബ്രിട്ടിഷ് കൊളംബിയ സറേയിലാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ), ഗുരുനാനാക് സിഖ് ഗുരുദ്വാര എന്നിവയുടെ നേതൃത്വത്തിൽ ഖലിസ്ഥാൻ എംബസി സ്ഥാപിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഖലിസ്ഥാൻ’ എന്ന ബോർഡുള്ള എംബസി, കമ്മ്യൂണിറ്റി സെന്‍ററായ ഗുരുദ്വാരയുടെ പരിസരത്തുള്ള കെട്ടിടത്തിലാണ് തുറന്നിരിക്കുന്നത്.

ബ്രിട്ടിഷ് കൊളംബിയ സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് എംബസി സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ പ്രവിശ്യാ സർക്കാർ അടുത്തിടെ 150,000 ഡോളർ നൽകിയതായും അവർ പറഞ്ഞു. അതേസമയം ഖലിസ്ഥാൻ തീവ്രവാദികൾക്കും അവരുടെ അനുകൂലികൾക്കുമെതിരെ കാനഡ നടപടികളൊന്നും സ്വീകരിക്കാത്തതിൽ ഇന്ത്യ പലതവണ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കാനഡയുടെ നിഷ്ക്രിയത്വവും കാനഡയിലെ ഖലിസ്ഥാൻ അനുകൂല സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.

You might also like

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Top Picks for You
Top Picks for You