newsroom@amcainnews.com

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ആൽബെർട്ട: നോർത്ത്ഈസ്‌റ്റേൺ ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ച ഒരാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. എഡ്മന്റന് 200 കിലോമീറ്റർ അകലെയുള്ള ലേക്ക് ലാ ബിഷെയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു വീട്ടിൽ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നുവെന്ന് ലേക്ക് ലാ ബിഷെ ആർസിഎംപി അറിയിച്ചു. എന്നാൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരും അക്രമിയും തമ്മിൽ ഏറ്റുമുട്ടി. ഇയാൾ ഉദ്യോഗസ്ഥരിൽ ഒരാളെ ആക്രമിച്ചു.

അതേസമയം, മറ്റൊരു ഉദ്യോഗസ്ഥൻ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായി ആർസിഎംപി അറിയിച്ചു. ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യനില തൃപ്തികരമായതിനാൽ ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആൽബെർട്ട സീരിയസ് ഇൻസിഡന്റ് റെസ്‌പോൺസ് ടീം അന്വേഷണം ഏറ്റെടുത്തു.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You