newsroom@amcainnews.com

ചെലവ് ചുരുക്കൽ പദ്ധതി; നാല് വർഷത്തിനുള്ളിൽ അരലക്ഷത്തിലേറെ തൊഴിലവസരങ്ങൾ കാനഡയിൽ ഇല്ലാതാകുമെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 60,000 തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിൻ്റെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെഡറൽ സർക്കാരിൻ്റെ ചെലവ് ചുരുക്കൽ പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായണ് ഇത്. അടുത്ത വസന്തകാലത്ത് തങ്ങളുടെ വകുപ്പുകളിലെ പ്രോഗ്രാം ചെലവുകൾ 7.5 ശതമാനവും അതിനടുത്ത വർഷം 10 ശതമാനവും 2028-29 ൽ 15 ശതമാനവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി ഫ്രാങ്കോയിസ്- ഫിലിപ്പ് ഷാംപെയ്ൻ നിരവധി മന്ത്രിമാർക്ക് ഈ മാസം ആദ്യം കത്തുകൾ അയച്ചിരുന്നു.

കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഡേവിഡ് മക്ഡൊണാൾഡിൻ്റെ റിപ്പോർട്ട് പ്രകാരം, 2028 ആകുമ്പോഴേക്കും ഫെഡറൽ പബ്ലിക് സർവീസിൽ 57,000 ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെടുമെന്ന് പറയുന്നു. കാനഡ റവന്യൂ ഏജൻസി, എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് ആൻഡ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ എന്നീ മൂന്ന് സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. സമീപ മാസങ്ങളിൽ ജീവനക്കാരുടെ എണ്ണത്തിൽ ഇതിനോടകം തന്നെ കുറവ് വന്നിട്ടുണ്ട്.

You might also like

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

Top Picks for You
Top Picks for You