newsroom@amcainnews.com

മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം 26-ന് നാട്ടിലെത്തിക്കും

മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം പരിശീലനപ്പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം ജൂലൈ 26 ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ജൂലൈ 24-ന് ടൊറൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.

ജൂലൈ 25-ന് ഉച്ചയ്ക്ക് മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്നും ജൂലൈ 26-ന് രാവിലെ 8:10-ന് മൃതദേഹം കൊച്ചിയിൽ എത്തിക്കും. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്‍റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. 2023-ലാണ് ഫ്ലൈറ്റ് ട്രെയിനിങ് കോഴ്സ് പഠിക്കുന്നതിനായി ശ്രീഹരി കാനഡയിലെത്തിയത്.

ജൂലൈ 8-ന് രാവിലെ എട്ടരയോടെ മാനിറ്റോബ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചിരുന്നു. 

You might also like

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

Top Picks for You
Top Picks for You