newsroom@amcainnews.com

കൺസർവേറ്റീവ് പാർട്ടി നേതാവും ബാറ്റ്ൽ റിവർ-ക്രോഫൂട്ട് സ്ഥാനാർഥിയുമായ പിയേർ പൊളിയേവ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തുന്നു; ഭാവി കനേഡിയൻ പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും അവസരം!

ആൽബെർട്ട: കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് മലയാളി സമൂഹത്തെ കാണാൻ വരുന്നു. ആൽബെർട്ടയിലെ ബാറ്റ്ൽ റിവർ-ക്രോഫൂട്ട് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൺസർവേറ്റീവ് സ്ഥാനാർഥി പിയേർ പൊളിയേവ് 24ന് വൈകുന്നേരം ആറു മണിക്ക് 3708 76 Street, Camrose, Alberta, T4V 4C6ൽ മലയാളികളുമായി കൂടിക്കാഴ്ച്ച നടത്തും. മലയാളി സമൂഹത്തെ കാണാനും സംസാരിക്കാനും അവരുമായി ആശയവിനിമയം നടത്താനുമാണ് പിയേർ പൊളിയേവ് എത്തുന്നതെന്ന് മലയാളി കൂടിയായ കൺസർവേറ്റീവ് പാർട്ടി നേതാവ് ബെലന്റ് മാത്യു പറഞ്ഞു.

ആൽബെർട്ടയിലെ എല്ലാ മലയാളികളെയും ഈ അവസരത്തിൽ പങ്കുചേരാനാൻ വ്യക്തിപരമായി ക്ഷണിക്കുന്നതായി ബെലന്റ് അറിയിച്ചു. നിങ്ങളുടെ ചിന്തകൾ പങ്കിടാനും, ചോദ്യങ്ങൾ ചോദിക്കാനും, കാനഡയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കേൾക്കാനും നമ്മുടെ ഭാവി പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനുമുള്ള ഒരു അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിലെ മലയാളി സമൂഹത്തിന് ഇത് അവിസ്മരണീയമായ ഒത്തുചേരലാക്കി മാറ്റാൻ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You