newsroom@amcainnews.com

അധിക ചാർജ് ഈടാക്കുന്നു; കാനഡയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസിന് എതിരെ പരാതി പ്രളയം, ആരോപണങ്ങൾ നിഷേധിച്ച് ബിഎൽഎസ്

ഓട്ടവ: കാനഡയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസിനെതിരെ പരാതി പ്രളയം. അധിക ചാർജ് അടയ്ക്കാൻ സമ്മർദ്ദം ചെലുത്തിയതായി നിരവധി ആളുകളാണ് പരാതിപ്പെടുന്നത്. ഇന്ത്യ സന്ദർശിക്കാനോ കാനഡയിൽ നിയമപരമായി തുടരാനോ പലരും ആശയിക്കുന്നത് ബി എൽ എസിനെയാണ്. അമിത ചാർജ്ജ് ഈടാക്കുന്നു എന്ന ആരോപണത്തെ ബിഎൽഎസിൽ ജോലി ചെയ്തിരുന്ന മുൻ ഉദ്യോഗസ്ഥരും ശരിവയ്ക്കുന്നുണ്ട്.

സേവനങ്ങൾ നൽകുന്നതിനോ അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനോ വേണ്ടി, ക്ലയന്റുകളിൽ നിന്ന് പരമാവധി നിരക്ക് ഈടാക്കാൻ ജീവനക്കാർക്ക് നിർദ്ദേശമുണ്ടായിരുന്നു എന്ന് അവർ പറയുന്നു. ഫോമുകളിലോ ഫോട്ടോകളിലോ ചെറിയ പിശകുകൾ കണ്ടെത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. തങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ക്ലയന്റുകളിൽ നിന്ന് അമിത തുകയാണ് ഈടാക്കുന്നതെന്നും നല്ല ബോധ്യമുണ്ടായിരുന്നു എന്ന് ബിഎൽഎസിലെ ഒരു മുൻ സൂപ്പർവൈസർ പറഞ്ഞു.

സേവന മികവിന് പേരുകേട്ട ബി‌എൽ‌എസ് പാസ്‌പോർട്ട് പുതുക്കൽ, പോലീസ് ക്രിമിനൽ റെക്കോർഡ് പരിശോധനകൾ, തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്. തങ്ങൾക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെ ബിഎൽഎസ് നിഷേധിച്ചിട്ടുണ്ട്. സുതാര്യതയുള്ള പ്രവർത്തനത്തിനും, സേവന മികവിനും പേര് കേട്ട കമ്പനിയാണ് തങ്ങളുടേതെന്നും ബിഎൽഎസ് വ്യക്തമാക്കി.

You might also like
France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

കനത്ത മഴയില്‍ കുടുങ്ങി മോവാബ് 240 അള്‍ട്രാ മാരത്തണ്‍ താരങ്ങള്‍; 70 പേരെ രക്ഷപ്പെടുത്തി

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Top Picks for You
Top Picks for You