newsroom@amcainnews.com

സൗജന്യമായി ടാറ്റൂ ചെയ്യാമെന്നും മോഡലിംഗ്, ഫോട്ടോഷൂട്ട് നടത്താമെന്നും വാഗ്ദാനം നൽകി സ്വന്തം പാർലറിലെത്തിച്ച് മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ എഫ്ബിഐ ഏജന്റ് കുറ്റക്കാരൻ

സൗജന്യമായി ടാറ്റൂ ചെയ്ത് നൽകാമെന്നും മോഡലിംഗ് ഫോട്ടോഷൂട്ട് നടത്താമെന്നും വാഗ്ദാനം ചെയ്ത് തന്റെ ടാറ്റൂ പാർലറിൽ എത്തിച്ച് മൂന്ന് യുവതികളെ ബലാത്സംഗം ചെയ്ത എഫ്ബിഐ ഏജന്റിനെതിരെ കുറ്റം ചുമത്തി. മേരിലാൻഡിലെ ഒരു സ്ട്രിപ്പ് മാളിനുള്ളിൽ ടാറ്റൂ സ്റ്റുഡിയോ നടത്തിയിരുന്ന ലാലോ ബ്രൗൺ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന എഡ്വോർഡ് വാൽഡിവിയ(41) ആണ് അറസ്റ്റിലായത്.
ബ്രൗൺ എഫ്ബിഐ ഏജന്റ് ആയിരുന്നുവെന്ന് യുവതികൾക്കറിയില്ലെന്നും കേടതി പറഞ്ഞു. എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം മോണ്ട്‌ഗോമറി കൗണ്ടിയിലെ ജൂറിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ലാണ് യുവതികളെ ഇയാൾ ബലാത്സംഗത്തിന് ഇരകളാക്കിയിരുന്നത്.

18, 20, 21 വയസ് പ്രായമുള്ള മൂന്ന് യുവതികളെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. കേസുകളിൽ ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി കുറ്റം ചുമത്തി. ശിക്ഷ ഒക്ടോബർ 14 ന് വിധിക്കും. ഇയാളെ ബ്യൂറോ സസ്‌പെൻഡ് ചെയ്തു. ഇയാൾക്ക് ടാറ്റൂ പാർലർ ഉണ്ടായിരുന്ന കാര്യം എഫ്ബിഐയോട് ഇയാൾ മറച്ചുവെച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെ ഡിസി ഫൈൻ ലൈൻ ടാറ്റൂ എന്ന പേരിൽ മാർക്കറ്റ് ചെയ്തിരുന്നു. ഈ ചതിക്കുഴിയിൽ വീണാണ് പെൺകുട്ടികൾ ഇയാളുടെ വലയിൽപ്പെട്ടുപോയത്.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

Top Picks for You
Top Picks for You