കാനഡ, അമേരിക്ക, യുകെ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാനുള്ള അനുമതി നൽകി. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് തിയറി അല്ലെങ്കിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലാതെ നേരിട്ടുള്ള എക്‌സ്‌ചേഞ്ചിലൂടെ യുഎഇ ലൈസൻസ് ആക്കി മാറ്റാനും സാധിക്കും. പൊതു സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മേഖലകളിലുടനീളം ഡിജിറ്റൽ ആക്‌സസ് മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പദ്ധതി. ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ഗോൾഡൻ ചാൻസിലൂടെ യുഎഇ ലൈസൻസ് നേടാം.
യോഗ്യത നേടുന്നതിന്, ഇനിപ്പറയുന്നവ ചെയ്യണം:
.സാധുവായ ഒരു യുഎഇ താമസ പെർമിറ്റ് കൈവശം വയ്ക്കുക.
. യോഗ്യരായ 52 രാജ്യങ്ങളിലൊന്നിലെ പൗരന്മാരാകുക
. കുറഞ്ഞ ഡ്രൈവിംഗ് പ്രായം(17+) പാലിക്കുക
. മെഡിക്കൽ(കാഴ്ച) പരിശോധനയിൽ വിജയിക്കുക
. അവരുടെ നിലവിലുള്ള ലൈസൻസിന്റെ നിയമപരമായ വിവർത്തനവും പകർപ്പും നൽകുക.
52 രാജ്യങ്ങളുടെ പൂർണ പട്ടിക:
എസ്റ്റോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്‌സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രോ, ഇസ്രയേൽ, അസർബൈജാൻ, ബെലാറസ്, ഉസ്ബക്കിസ്ഥാൻ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ, നോർവേ, ന്യൂസിലൻഡ്, റൊമാനിയ, സിംഗപ്പൂർ, ഹോങ്കോംഗ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ക്രൊയേഷ്യ, ടെക്‌സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റിപ്പബ്ലിക് ഓഫ് കൊസോവോ, കിർഗിസ് റിപ്പബ്ലിക് എന്നിവയാണ് രാജ്യങ്ങൾ.