ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി തന്റെ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിപി എംഎല്‍എമാര്‍ക്കുള്ള പുതിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും പ്രഖ്യാപിക്കുന്നതിനായി പ്രീമിയറുടെ ഓഫീസ് വ്യാഴാഴ്ച രാവിലെ വിക്ടോറിയയില്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒക്ടോബറില്‍ ബ്രിട്ടിഷ് കൊളംബിയ എന്‍ഡിപി വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന്, നവംബര്‍ 18 നാണ് ഡേവിഡ് എബിയുടെ നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് .അതേസമയം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രവിശ്യ ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.