newsroom@amcainnews.com

ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ്: നൂറോളം സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

ഫെഡറൽ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായതോടെ ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെതിരെ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികൾ. പൊളിയേവ് മത്സരത്തിനിറങ്ങുന്ന ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങാണ് സ്ഥാനാർത്ഥി നിരകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നത്. ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റിയാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. റൈഡിങ്ങിൽ ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിക്കുമ്പോൾ, യുണൈറ്റഡ്, ലിബർട്ടേറിയൻ, ക്രിസ്ത്യൻ ഹെറിറ്റേജ്, കൺസർവേറ്റീവ് പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ട്. അതേസമയം ഇതുവരെ ലിബറൽ പാർട്ടി റൈഡിങ്ങിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ജൂലൈ 28 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. തുടർന്ന് ഓഗസ്റ്റ് 8 മുതൽ 11 വരെ മുൻ‌കൂർ വോട്ടിങ് നടക്കും.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പിയേർ പൊളിയേവ് മത്സരിച്ച ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹത്തിനെതിരെ 91 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 20 വർഷത്തിലേറെയായി ഓട്ടവ കാൾട്ടൺ റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന പിയേർ ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല. തുടർന്ന് പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് രാജിവെച്ചിരുന്നു. 

You might also like

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You