newsroom@amcainnews.com

ക്യൂബെക്ക് തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന

മോന്ററിയൽ: ക്യൂബെക്ക് തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന. തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ക്യൂബെക്ക് സിറ്റി ഏരിയയിൽ നിന്ന് നാല് പേരെ ആർ‌സി‌എം‌പി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കനേഡിയൻ സായുധ സേനയിൽ നിന്ന് ആയുധങ്ങളോ വെടിക്കോപ്പുകളോ സ്ഫോടകവസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് ദേശീയ പ്രതിരോധ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ആർ‌സി‌എം‌പിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ മിലിട്ടറി പോലീസും കനേഡിയൻ ആർമിയും പിന്തുണയ്ക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ല എന്നും ഡി എൻ ഡി പറയുന്നു. എന്നാൽ ഇവർക്ക് എവിടെ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ലഭിച്ചുവെന്ന് പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. ക്യൂബെക്കിൽ നിന്നുള്ള ഈ മൂന്ന് പേരും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയെന്ന് കണ്ടെത്തിയതയാി ആർ‌സി‌എം‌പിയുടെ ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം പറഞ്ഞു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇവർക്ക് പരമാവധി 14 വർഷം തടവ് ശിക്ഷ ലഭിക്കും. അറസ്റ്റിലായ നാലാമത്തെ ആൾക്കെതിരെ തോക്കുകൾ, നിരോധിത ഉപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ, നിയന്ത്രിത വസ്തുക്കൾ എന്നിവ കൈവശം വയ്ക്കുന്നതിനെതിരായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

You might also like

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You