newsroom@amcainnews.com

പരിധിയിൽ കൂടുതൽ വിദ്യാർത്ഥിൾ: മോൺട്രിയൽ ലാസാൽ കോളേജിന് പിഴ

ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകളിൽ കൂടുതൽ വിദ്യാർത്ഥികളെ ചേർത്തതിന് മോൺട്രിയൽ ലാസാൽ കോളേജിന് 3 കോടി ഡോളർ പിഴ ചുമത്തി ക്യൂബെക്ക് സർക്കാർ. 65 വർഷം പഴക്കമുള്ള ദ്വിഭാഷാ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഈ പിഴ ഭീഷണിയാണെന്ന് ലാസാൽ കോളേജ് അധികൃതർ അറിയിച്ചു.

2022-ൽ പാസാക്കിയ പുതിയ ഭാഷാ നിയമത്തിന്റെ ഭാഗമായി, ഇംഗ്ലീഷ് ഭാഷാ കോളേജ് പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ക്യൂബെക്ക് സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഈ ക്വാട്ടകൾ പാലിക്കാത്ത ഏക സ്വകാര്യ സബ്‌സിഡിയുള്ള കോളേജ് ലാസാൽ ആണെന്ന് സർക്കാർ പറയുന്നു. ക്വാട്ടകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ നിരവധി രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നതുകൊണ്ടാണ് പരിധി പാലിക്കാൻ സാധിക്കാതിരുന്നതെന്ന് കോളേജ് അധികൃതർ വിശദീകരിച്ചു. ഈ വർഷം അവസാനത്തോടെ നിയമം പാലിക്കുമെന്നും, പിഴ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You