newsroom@amcainnews.com

ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പം; നിബന്ധനകളിൽ പുതിയ പരിഷ്‌കാരം, 23 ലക്ഷം രൂപ മുടക്കിയാൽ ഗോൾഡൻ വിസ

ദുബായ്: ഗോൾഡൻ വിസയിൽ മുൻ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്‌കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പമാണ്. സ്വത്തിലോ ബിസിനസിലോ ഗണ്യമായ നിക്ഷേപം ആവശ്യമായിരുന്ന പഴയ ഗോൾഡൻ വിസ സംവിധാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ രീതി. ഇതുവരെ ഇന്ത്യൻ അപേക്ഷകർക്ക് കുറഞ്ഞത് 2 ദശലക്ഷം ദിർഹം(ഏകദേശം 4.66 കോടി രൂപ) പ്രോപ്പർട്ടി നിക്ഷേപമോ ബിസിനസ് നിക്ഷേപമോ ഉണ്ടെങ്കിൽ മാത്രമായിരുന്നു ഗോൾഡൻ വിസ നൽകി വന്നിരുന്നത്. എന്നാൽ പുതിയ നയ പ്രകാരം, ഇന്ത്യക്കാർക്ക് ഇപ്പോൾ 1,00,000 ദിർഹം(ഏകദേശം 23.30 ലക്ഷം രൂപ) അടച്ചാൽ ആജീവനാന്ത യുഎഇ ഗോൾഡൻ വിസ നേടാൻ കഴിയും.

മൂന്ന് മാസത്തിനുള്ളിൽ 5,000 ത്തിലധികം ഇന്ത്യക്കാർ ഈ നോമിനേഷൻ അധിഷ്ഠിത വിസയ്ക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറയുന്നു. പരീക്ഷാണാടിസ്ഥാനത്തിൽ ഈ വിസാ രീതിക്കായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ്. കൂടാതെ, ഇന്ത്യയിൽ നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ റയാദ് ഗ്രൂപ്പിനെയാണ് യുഎഇ സർക്കാർ തെരഞ്ഞെടുത്തിട്ടുള്ളത്.

You might also like

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

യുസിപിയ്ക്ക് വെല്ലുവിളി: ആല്‍ബര്‍ട്ടയില്‍ പുതിയ കണ്‍സര്‍വേറ്റീവ് ബദലുമായി മുന്‍ നേതാക്കള്‍

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി യുഎസ് കോണ്‍ഗ്രസ്

സിബിൽ റിപ്പോർട്ടിൽ സാമ്പത്തിക അച്ചടക്കമില്ല! അനുജനെ സഹായിച്ച ചേട്ടന് എസ്ബിഐയിൽ ലഭിച്ച ജോലി നഷ്ടമായി; ബാങ്ക് നിലപാട് ശരിവച്ച് കോടതിയും

ന്യൂയോര്‍ക്ക് നശിപ്പിക്കാന്‍ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല: സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി കാനഡയിൽ നിന്നുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

Top Picks for You
Top Picks for You