newsroom@amcainnews.com

മാനിറ്റോബയില്‍ കാട്ടുതീ രൂക്ഷം: ഏഴ് വീടുകള്‍ കത്തിനശിച്ചു

നോര്‍ത്തേണ്‍ മാനിറ്റോബയിലുണ്ടായ കാട്ടുതീയില്‍ ഏഴ് വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഭയാനകമായ ദിവസമായിരുന്നുവെന്ന് പ്രാദേശിക ഫസ്റ്റ് നേഷന്‍ വിഭാഗമായ ടാറ്റാസ്‌ക്വെയാക് ക്രീ നേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കി. വെള്ളിയാഴ്ച കമ്മ്യൂണിറ്റിയുടെ നോര്‍ത്ത്-വെസ്റ്റ് ഭാഗത്ത് നിന്നാരംഭിച്ച തീ ശക്തമായ കാറ്റില്‍ ആളിപ്പടര്‍ന്നതോടെ, 175 താമസക്കാരെ ഗില്ലാമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ടാറ്റാസ്‌ക്വെയാക്കിന് സമീപമുള്ള കാട്ടുതീ, മേയ് അവസാനം മുതല്‍ അനിയന്ത്രിതമായി കത്തിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ കുറച്ച് ദിവസത്തേക്ക് നിയന്ത്രണത്തിലായെങ്കിലും പിന്നീട് വീണ്ടും അനിയന്ത്രിതമായി മാറി. ഈ വര്‍ഷം രണ്ടാം തവണയാണ് ലിന്‍ ലേക്കിലെ 600 താമസക്കാരെയും കാട്ടുതീ ഭീഷണി കാരണം മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

മാനിറ്റോബയില്‍ സമീപ വര്‍ഷങ്ങളിലുണ്ടായതില്‍ വെച്ച് ഏറ്റവും മോശം കാട്ടുതീ സീസണുകളിലൊന്നാണ് ഇത്. ജൂണില്‍ ഏകദേശം 21,000 പേര്‍ക്ക് വീടുകള്‍ വിട്ട് പോകേണ്ടിവന്നിരുന്നു.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You