newsroom@amcainnews.com

വ്യാപാര യുദ്ധം രൂക്ഷമാകുന്നു; ബ്രിക്സിന് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 10% ഏകപക്ഷീയമായ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

നിലവില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍, വ്യാപാര താരിഫ്, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം, ആഗോള ആയുധച്ചെലവ് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ഭീഷണി. ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഉച്ചകോടിയില്‍ തയ്യാറാക്കിയ കരട് പ്രസ്താവനയില്‍, ‘വ്യാപാരത്തെ വളച്ചൊടിക്കുന്നതും WTO നിയമങ്ങളുമായി പൊരുത്തപ്പെടാത്തതുമായ’ ഏകപക്ഷീയമായ താരിഫ്, നോണ്‍-താരിഫ് നടപടികളിലെ വര്‍ധനയില്‍ ‘ഗുരുതരമായ ആശങ്കകള്‍’ രേഖപ്പെടുത്താന്‍ ബ്രിക്‌സ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.

You might also like

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്; കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ബാധകം

കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട്; കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 1985 ജൂലൈ ഒന്നിന്

അഹ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

ആൽബർട്ടയിൽ 1,160 അഞ്ചാംപനി കേസുകൾ

രാഷ്ട്രീയ യുദ്ധം: ‘അമേരിക്ക പാര്‍ട്ടി’ രൂപീകരിച്ച് ഇലോൺ മസ്ക്

Top Picks for You
Top Picks for You