newsroom@amcainnews.com

കാനഡ-യുഎസ് വ്യാപാര കരാർ: സമയപരിധിയില്ലെന്ന് യുഎസ് അംബാസഡർ

ജൂലൈ 21-നകം കാനഡ-യുഎസ് വ്യാപാര കരാറിൽ എത്തിച്ചേരുമെന്ന് കരുതുന്നില്ലെന്ന് കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. സമയപരിധി നിശ്ചയിക്കില്ലെന്നും സ്ഥിതിഗതികൾ കുഴപ്പത്തിലാണെന്ന് താൻ കരുതുന്നില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. ഇരു രാജ്യങ്ങൾക്കും വ്യാപാരം കൂടുതൽ സ്വതന്ത്രവും, നീതിയുക്തവും, മികച്ചതുമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 21-നകം പുതിയ കാനഡ-യുഎസ് വ്യാപാര കരാർ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ആ സമയപരിധി പാലിച്ചില്ലെങ്കിൽ, കാനഡയുടെ വ്യാപാര പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. അതേസമയം യുഎസ് ടെക് കമ്പനികൾക്ക് കാനഡ ചുമത്തിയ ഡിജിറ്റൽ സർവീസ് ടാക്സ് പിൻവലിച്ചതോടെയായിരുന്നു കാനഡയും അമേരിക്കയും പുതിയ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പുനരാരംഭിച്ചത്.

You might also like

വംശീയ വിവേചനം തടയാൻ ധനസഹായ പദ്ധതിയുമായി CRRF

പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

കനേഡിയൻ പൗരന്മാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രയും ഒഴിവാക്കുന്നു

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു;ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You