എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നിസ്സാന്‍. 2021-2024 റോഗ്, 2019-2020 നിസ്സാന്‍ ആള്‍ട്ടിമ, 2019-2022 ഇന്‍ഫിനിറ്റി ക്യുഎക്‌സ്50, 2022 ഇന്‍ഫിനിറ്റി QX55, എന്നീ മോഡലുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ ഇവ നിസ്സാന്‍ അല്ലെങ്കില്‍ ഇന്‍ഫിന്റി ഡീലര്‍ഷിപ്പില്‍ പരിശോധനയ്ക്കായി കൊണ്ടുവരാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. തകരാറുമായി ബന്ധപ്പെട്ട് ഇതുവരെ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, യുഎസില്‍ 4.43 ലക്ഷത്തിലധികം നിസ്സാന്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം nissan.ca അല്ലെങ്കില്‍ infiniti.ca എന്നീ വെബ്സൈറ്റിലൂടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ തിരിച്ചുവിളിക്കല്‍ നിലപരിശോധിക്കാം.