ഗാസ മുനമ്പില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയത്ത് എല്ലാ കക്ഷികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചതെന്ന് ട്രംപ് പറയുന്നു. വെടിനിര്‍ത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ ഇസ്രയേല്‍ എംബസി ഇത് സ്ഥിരീകരിക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഹമാസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.