newsroom@amcainnews.com

ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ രംഗത്തെത്തി. ഇറാനെ ആക്രമിച്ച അമേരിക്കന്‍ നടപടി അപകടകരമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടത്. അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ആണവ നിര്‍വ്യാപന കരാറുകളെ ബാധിക്കുമെന്നും അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേര്‍ന്നതോടെ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്. ഇറാന്റെ മൂന്ന് ആണവോര്‍ജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബര്‍ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നല്‍കിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാന്‍ ഇറാനില്‍ ഇടങ്ങളുണ്ടെന്നത് ഓര്‍ക്കണമെന്നും ട്രംപ് മുന്നറിയിപ്പില്‍ പറയുന്നു.

You might also like
Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You