newsroom@amcainnews.com

നാടൻ രുചി വിഭവങ്ങൾ ഒരുക്കുന്ന തട്ടുകട, കൂടെ സംഗീതവും സമ്മാനപ്പെരുമഴയും… എഡ്മണ്ടൺ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ’ഈ മനോഹര തീരം’ 21-ന്; പ്രവേശനം സൗജന്യം

എഡ്മണ്ടൺ: എഡ്മണ്ടൺ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ’ഈ മനോഹര തീരം’ 21ന് പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ലീ​ഗിൽ നടക്കും. നാടൻ രുചി വിഭവങ്ങൾ ഒരുക്കുന്ന തട്ടുകട, കൂടെ സംഗീതവും സമ്മാനപ്പെരുമഴയുമായി വളരെ വിപുലമായ ആഘോപരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. എഡ്മണ്ടൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാസാംസ്‌കാരിക പരിപാടിയിൽ കായിക മത്സരങ്ങളും കുടുംബ വിനോദങ്ങളും മറ്റും ഉൾപ്പെടുത്തിയിട്ടുള്ളതായി സംഘാടകർ പറഞ്ഞു.

സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയെ ഒരുമിച്ച് ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കുന്ന ഈ കലാസാംസ്‌കാരിക പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യാമാണ്. കലാസാംസ്‌കാരിക പരിപാടിയിൽ ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്. ഇതിന്റെ ഭാ​ഗമായുള്ള Lucky Draw ടിക്കറ്റുകളുടെ ($10) വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

70, 80, 90-കളിലെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ സംഗീത സന്ധ്യ 21ന് വൈകിട്ട് നാല് മുതൽ എട്ടു വരെ അരങ്ങേറും. രാവിലെ 11 മുതൽ രാത്രി 10 വരെ തട്ടുകട ശൈലിയിലുള്ള നാടൻ വിഭവങ്ങളും ലഭ്യമാണ്. ബീഫ് കോംബോ, തട്ട് ദോശ, പലഹാര കട, നാടൻ സമോവർ ചായ, ഉപ്പിലിട്ടത് തുടങ്ങിയ വിഭവങ്ങൾ പരിപാടിയെ രുചികരമാക്കും. ഓട്ടമത്സരം, ചെസ്, കസേരകളി, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, നാടൻ പന്തുകളി തുടങ്ങി വിവിധ കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ രണ്ട് വർഷവും വൻ വിജയമായിരുന്ന ഈ കലാസാംസ്‌കാരിക പരിപാടിയിൽ ഇത്തവണ മുൻവർഷങ്ങളിലേക്കാൾ മികച്ച ജന പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മലയാളികളുടെ സൗഹൃദം, സംഗീതം, നാടൻ വിഭവങ്ങൾ, വിനോദം, പാരമ്പര്യ കായികമത്സരങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ദിനാഘോഷത്തിൽ എഡ്മണ്ടണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു.

You might also like
Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Top Picks for You
Top Picks for You