newsroom@amcainnews.com

ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം; ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക: മുന്നറിയിപ്പുമായി കാനഡ

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, മിഡില്‍ ഈസ്റ്റിലുള്ള കനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമാതിര്‍ത്തി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള യാത്രാ തടസ്സങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കാനും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ 15-ന് പുറത്തിറക്കിയ പുതുക്കിയ മുന്നറിയിപ്പില്‍, ഇസ്രയേല്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രകളും കനേഡിയന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നു. കൂടാതെ, ജോര്‍ദാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, ഖത്തറിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക എന്നിവയും കാനഡയുടെ യാത്രാമുന്നറിയിപ്പില്‍ പറയുന്നു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കനേഡിയന്‍ പൗരന്മാര്‍ക്ക് ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ 78,893 കനേഡിയന്‍ പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇറാനില്‍ 2,129 പേരും ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ 6,376 പേരും ഉള്‍പ്പെടുന്നു.

യാത്രാരേഖകള്‍ കാലികമാണെന്നും travel.gc.ca എന്ന വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സാഹചര്യം മാറുന്നതിനനുസരിച്ച് യാത്രാ മുന്നറിയിപ്പുകള്‍ പുതുക്കുമെന്നും, കനേഡിയന്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ കൈമാറാനും പിന്തുണ നല്‍കാനുമായി പ്രത്യേക ക്രൈസിസ് റെസ്‌പോണ്‍സ് വെബ്‌പേജ് ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അടിയന്തര കോണ്‍സുലാര്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയുടെ 24/7 എമര്‍ജന്‍സി വാച്ച് ആന്‍ഡ് റെസ്‌പോണ്‍സ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്:

ഫോൺ: ‪‪+1 613-996-8885‬‬
ഇമെയിൽ: me-mo.sos@international.gc.ca
SMS: ‪‪+1 613-686-3658‬‬
വാട്ട്‌സ്ആപ്പ്: ‪‪+1 613-909-8881‬‬

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Top Picks for You
Top Picks for You