newsroom@amcainnews.com

കൊച്ചി, തിരുവനന്തപുരം വിമാനത്താവളുമായി കൈകോർക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഫൊക്കാന പ്രിവിലേജ് കാർഡിന് മികച്ച ഓഫറുകൾ

ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 15 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും (അറൈവൽ ഫ്ലൈറ്റുകൾക്ക് 15% വും ഡിപ്പാർച്ചർ ഫ്ലൈറ്റുകൾക്ക് 10% വും). ഈ ആനുകൂല്യം ലഭിക്കുന്നതോടെ, വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങി ലഗേജിൽ കൊണ്ടുപോകുന്നതിന് പകരം നാട്ടിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ വാങ്ങുന്നത് പ്രവാസി യാത്രക്കാർക്ക് കൂടുതൽ ലാഭകരവും സൗകര്യപ്രദവുമാകും. പ്രവാസി സംഘടനയായ ഫൊക്കാന ആദ്യമായാണ് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളുമായി ഇത്തരമൊരു കരാറിലെത്തുന്നത്. ‌

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ശ്രമഫലമായാണ് ഈ പദ്ധതി യാഥാർഥ്യമായത്. അടുത്ത ആഴ്ച മുതൽ പ്രിവിലേജ് കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിക്കും. ഇതിനായുള്ള ഇലക്ട്രോണിക് ഫോം ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ അംഗ സംഘടനകളിൽ നിന്നോ ലഭ്യമാകും. ഭാവിയിൽ, അമേരിക്കയിലെ മറ്റ് പ്രധാന സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തി ഈ പ്രിവിലേജ് കാർഡിന്റെ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

ഫൊക്കാനയുടെ അംഗീകൃത പ്രിവിലേജ് കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും ഈ കിഴിവുകൾ ലഭിക്കുക. ഫൊക്കാനയിൽ അംഗത്വമുള്ള സംഘടനകളിലെ അംഗങ്ങൾക്ക് ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. വ്യക്തിഗതമായി നൽകുന്ന ഈ കാർഡിന് ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

Top Picks for You
Top Picks for You