newsroom@amcainnews.com

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

ന്യൂയോർക്ക്: 2025ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് നോവൽ, കഥ, കവിത, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മൗലിക കൃതികൾ ക്ഷണിച്ചു. 2023 ജൂലൈ ഒന്നിനും 2025 ജൂൺ 30 നുമിടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് രണ്ടിന് കുമരകത്ത് വെച്ച് നടക്കുന്ന ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ 2025 ജൂലായ് അഞ്ചിന് മുൻപ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. റിട്ട ഐഎഎസ്‌ ഓഫിസർ കെ .വി .മോഹൻകുമാർ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാനായി നാലംഗ കമ്മിറ്റി പാനലിൽ ഉണ്ടാകും. വിലാസം: ചെയർമാൻ, ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി, സോപാനം, നവമി ഗാർഡൻസ്, തിരുവനന്തപുരം-695017. ഫോൺ: +91 6282622095.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

Top Picks for You
Top Picks for You